അന്താരാഷ്ട്ര യോഗ ദിനം ലോക് ഭവൻ ആചരിച്ചു
നിത്യേനയുള്ള യോഗ പരിശീലനം ഒരു വ്യക്തിയുടെ സ്വഭാവത്തിലും ജീവിതശൈലിയിലും ഗണ്യമായ മാറ്റം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഗവർണറുടെ സെക്രട്ടറിയായ ഡോ. വാസുകി IAS അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോക്ഭവൻ കേരളവും മൈ ഭാരത് കേരളവും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
യോഗ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും ദിവസേന യോഗ അഭ്യസിക്കുന്നതിലൂടെ ചിന്തകൾക്കും മനസ്സിനും ശുദ്ധിയും ഏകാഗ്രതയും കൈവരിക്കാനാകുമെന്നും ഡോ. വാസുകി IAS പറഞ്ഞു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ യോഗയ്ക്ക് നിർണായക പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്ഭവൻ കേരളം പി.ആർ.ഒ. എസ്. സുബ്രമണ്യൻ IIS, ഗവർണ്ണറുടെ അഡീ പ്രൈവറ്റ് സെക്രട്ടറി ശ്രീ ശ്രീകുമാർ, മൈ ഭാരത് കേരള സ്റ്റേറ്റ് ഡയറക്ടർ ശ്രീ. അഭയ് ശങ്കർ, മൈ ഭാരത് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സുഹാസ് എൻ. എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ലോക്ഭവൻ കേരളത്തിലെയും മൈ ഭാരത് കേരളത്തിലെയും ജീവനക്കാർ, യൂത്ത് ക്ലബ് അംഗങ്ങൾ, യുവജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. ശ്രീറാം ടി.ആർ. യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
'യോഗ ഫോർ ഹെൽത്തി ഏജിങ്' (Yoga for Healthy Aging) എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നടന്ന പരിപാടിയിൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചുള്ളാളത്തിന്റെ നേതൃത്വത്തിലും കുമാരി ദിയ ഗ്രേസ് അജീഷിന്റെ മുൻകൈയ്യിലും വിവിധ യോഗാഭ്യാസ പ്രകടനങ്ങൾ അരങ്ങേറി.
********
Lokbhavan Observes International Day Yoga
Regular practice of Yoga can bring about significant positive changes in an individual's character and lifestyle, observed Dr. Vasuki IAS, Secretary to the Governor. She was speaking after inaugurating the International Day of Yoga celebrations, jointly organised by Raj Bhavan Kerala and My Bharat Kerala.
Dr. Vasuki said that, Yoga is indispensable for maintaining physical and mental health. She emphasized that daily practice helps achieve clarity of thought, inner purity, and deep concentration, adding that Yoga plays a crucial role in building a healthy and resilient society.
The event was attended by Shri S. Subramanian IIS (PRO, Raj Bhavan Kerala), Shri Sreekumar (Additional Private Secretary to the Governor), Shri Abhay Shankar (State Director, My Bharat Kerala), and Shri Suhas N. (Deputy Director, My Bharat Thiruvananthapuram). Employees of Raj Bhavan Kerala and My Bharat Kerala, along with youth club members and local youth, actively participated in the program. The mass yoga session was led by Dr. Sriram T.R.
Aligned with the global theme 'Yoga for Healthy Ageing,' the program highlighted the importance of promoting a healthy lifestyle. As part of the celebrations, various yoga demonstrations were performed under the leadership of the Sree Chithira Arts and Sports Club, Chullalam, and the initiative of Kumari Diya Grace Ajeesh.
********




